QuickBlood.org-ലേക്ക് സ്വാഗതം
DYFI ആലക്കോട് ഏരിയ കമ്മിറ്റിക്ക് കീഴിൽ പ്രവർത്തിക്കുന്ന സന്നദ്ധ രക്തദാന വളണ്ടിയർമാരുടെ കൂട്ടായ്മയാണിത്. രക്തം ആവശ്യമുള്ളവർക്കും രക്തം നൽകാൻ തയ്യാറുള്ളവർക്കും ഇടയിലുള്ള ഒരു സുരക്ഷിത പാലമായി പ്രവർത്തിക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം. സന്നദ്ധരായ രക്തദാതാക്കളെ കണ്ടെത്താനും അവരുമായി വേഗത്തിൽ ബന്ധപ്പെടാനും വളണ്ടിയർമാർക്കും അഡ്മിൻമാർക്കും ഈ പ്ലാറ്റ്‌ഫോം സൗകര്യമൊരുക്കുന്നു.
ചരിത്രവും പ്രചോദനവും
ഈ രീതിയിലുള്ള രക്തദാന പ്രവർത്തനങ്ങൾക്ക് 2014-ൽ DYFI തടിക്കടവ് മേഖല കമ്മിറ്റിയും അന്നത്തെ നവമാധ്യമ സമിതിയുമാണ് തുടക്കം കുറിച്ചത്. ഈ പ്രവർത്തനത്തെ ഒരു ബൃഹത് സംരംഭമാക്കി മാറ്റുവാൻ ഞങ്ങൾക്ക് പ്രചോദനമായത് DYFI-യുടെ നേതൃത്വത്തിൽ ആദ്യമായി നിർമ്മിച്ച 'BloodBook' എന്ന ആപ്പാണ്.
ഞങ്ങളുടെ സമർപ്പണം
ഇന്നു വരെയും രക്തദാനമെന്ന മഹാ കർത്തവ്യത്തിനായി കൂടെ നിൽക്കുന്ന എല്ലാ വളണ്ടിയർമാർക്കും, പരസ്പരം കണ്ടിട്ടുപോലും ഇല്ലാത്ത മറ്റൊരു മനുഷ്യന്റെ ജീവിതത്തിനായി സ്വന്തം രക്തം പകുത്തുനൽകുന്ന എല്ലാ സന്നദ്ധ രക്തദാതാക്കൾക്കും അവയവ ദാതാക്കൾക്കുമായി ഈ സംരംഭം സമർപ്പിക്കുന്നു.